ISL 2019-20 Kerala Blasters Season Preview

ISL 2019-20 സീസൺ തുടങ്ങുകയാണ്.കേരള ബ്ലാസ്റ്റേർസ് അടിമുടി മാറ്റവുമായി ആണ് വരുന്നത്.
ഈ സീസണിലെ സാദ്ധ്യത കൾ അഥവാ ഒരു സീസൺ പ്രിവ്യൂ ആണ് ഇവിടെ ഉദേശിക്കുന്നത്.
ദയവായി സഹകരിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക .
ദയവായി share, subscribe, like :) .
25 അംഗ സ്ക്വാഡ് ആണ് ഇത്തവണത്തേത്.അനുവദനീയമായ  വിദേശ താരങ്ങൾ 8-ൽ നിന്ന് 7 ആയി കുറച്ചിട്ടുണ്ട്.
7 വിദേശ താരങ്ങൾ ,6 മലയാളി/കേരള താരങ്ങൾ,12 അന്യ സംസ്ഥാന താരങ്ങൾ.ഇതിൽ 7 പേര്  ദേശീയ ടീമിലിടം (National Cap) കിട്ടിയിട്ടുള്ളവരാണ് . ജിങ്കൻ,സഹൽ,സത്യസെൻ,ഹാളിചരൺ,റാഫി,രഹനീഷ്,ലാൽറുവത്താര
ആദ്യം വിദേശ താരങ്ങളെ ഒന്ന് നോക്കാം,
2 ഫോർവേഡ്സ് - ഒഗ്ബച്ചെ,മെസ്സി ബൗളി
2 ഡിഫൻസീവ് മിഡ്ഫീൽഡേർസ് - അർക്വെസ്,മുസ്തഫ നിങ്
2 സെൻറ്റർ ബാക്ക്സ് - സൈവർലൂൺ,ജൈറോ
1 അറ്റാക്കിങ്ങ് മിഡ്ഫീൽഡർ - സിഡോൻഞ്ച.
ഇതിൽ ഏഴിൽ നാലു പേര് ISL-ൽ കളിച്ചിട്ടിള്ളുവരും,ഇൻഡ്യൻ സാഹചര്യങ്ങൾ അറിയാവുന്നവരും ആണ്.
ഇനി നമുക്ക് കളിക്കാരുടെ ഉയരം ഒന്ന് നോക്കാം
1.ജൈറോ - 1.90m
2. ജിങ്കൻ - 1.88m
3.Messi - 1.86m
4.Jackson - 1.86m
5.Arques - 1.85m
6.Gning - 1.84m
7.Hakku -1.84m
8.Rafi - 1.83m
9.Cidoncha - 1.82m
10.Raju Gaikwad -1.80m
11.Zuiverloon - 1.79 m
കളിക്കാരുടെ ഉയരം പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല.അത് ഒരു തന്ത്രത്തിന്റെ (Strategy) ഭാഗമായി തോന്നുന്നത് കൊണ്ടാണ്.ഇവരിൽ മിക്കവരും ഹെഡർ ഗോളുകൾ നേടുന്നതിൽ പ്രാവീണ്യം തെളിയിച്ചവരാണ് .സൈവർലൂണിന്റെയും അർക്വെസിന്റെയും കഴിഞ്ഞ ISL- ലെ  ഹെഡർ ഗോളുകൾ  ശ്രദ്ധ നേടിയവയാണ്. റാഫിക്ക് ഹെഡ് മാസ്റ്റർ എന്ന പേര് വരെ വീണിരുന്നു. സെറ്റ് പീസുകളിൽ (കോർണർ,ഫ്രീ കിക്ക്) നിന്ന്  ഗോളുകൾ,പ്രത്യേകിച്ചും ഹെഡർ ഗോളുകൾ
നേടുക എന്ന തന്ത്രം (Strategy)-ആണ് പ്രതീക്ഷിക്കുന്നത്.
ടീമിന്റെ ആകെയുളള ഘടന നോക്കുമ്പോൾ ആവേശം തോന്നുന്ന ഘടകങ്ങൾ ഇവയാണ്.
1.കോച്ച് - എൽക്കോ ഷട്ടോരിയുടേത് പാസ്സിങ്ങ് കൃത്യത,ഡ്രിബിൾ മികവ് തുടങ്ങിയ സാങ്കേതികക്ക് പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ്.അത് കൊണ്ട് അതിന്റെ ഗുണം കളിക്കളത്തിൽ പ്രതിഫലിക്കും എന്ന് പ്രതീക്ഷിക്കാം.
2. മഞ്ഞപ്പട ഉൾപ്പെട്ട ഫാൻസ് - ആരാധക പിന്തുണയിൽ  കേരള ബ്ലാസ്റ്റേഴ്സിനെ വെല്ലാൻ തൽക്കാലം ഇൻഡ്യയിൽ ആരും ഇല്ല . അതിന്റെ അലയൊലികളിൽ കളിക്കാർ ആവേശം കണ്ടെത്തിയാൽ എതിരാളികൾക്ക് ബുദ്ധിമുട്ടാകും.
ആശങ്ക തോന്നുന്ന ഘടകങ്ങൾ ഇവയാണ്.
1.വേണ്ടത്ര മാച്ച് പ്രാക്ടീസ് ഇല്ല.പ്രീ സീസൺ പരിശീലന മൽസരങ്ങൾ പ്ലാൻ ച്ചെയ്തതു പോലെ നടന്നില്ല.യു.എ.ഇ-യിൽ നടക്കേണ്ടിയിരുന്ന പ്രാക്ടീസ് മൽസരങ്ങൾ ഇടക്ക് വച്ച് ക്യാൻസൽ ചെയ്യേണ്ടി വന്നു.കേരളത്തിൽ നടന്ന പരിശീലന മൽസരങ്ങൾ മതിയാകുമോ എന്ന സംശയമുണ്ട്.
2 പരുക്ക്/Injury
സൈവർലൂൺ,മെസ്സി ബൗളി,സിഡോൻഞ്ച,ജിങ്കൻ എന്നിവർ പരുക്കിന്റെ പിടിയിലാണ്.അതിൽ ജിങ്കന്റെ പരിക്ക് ഗുരുതരമാണ്,അദ്ദേഹത്തിന് സീസൺ നഷ്ടമായേക്കാം.
3.ലോകകപ്പ് യോഗ്യത മൽസരങ്ങൾ കാരണം
ദേശീയ ടീമിലുളള ജിങ്കൻ (പരുക്കിന് മുമ്പ്),സഹൽ എന്നിവരെ പരിശീലനത്തിന് കിട്ടാൻ ഉളള ബുദ്ധിമുട്ട്  ലൈനപ്പും ടീമും സെറ്റ് ആകുന്നതിൽ ഉണ്ടാക്കുന്ന പ്രയാസങ്ങൾ.
4.ആദ്യത്തെ 3 ആശങ്കങൾ കാരണം ടീം പൂർണ്ണമായി സജ്ജമാകുന്നതിൽ ഉണ്ടായ വെല്ലുവിളികൾ ആണ് നാലാമത്തെ ആശങ്ക.അങ്ങനെയെങ്കിൽ ലീഗിലെ കളികൾ വഴി വേണം ടീം സെറ്റ് ആകുവാൻ.അത് കളിക്കാരുടെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും.
പ്രതീക്ഷിക്കുന്ന ലൈൻപ്പ്
4-2-3-1
Rehneesh
Lalruathara Zuiverloon Jairo Rakip
Arques,Gning
Halicharan,Sahal,Rafi
Ogbeche
Schedule .
ഹോം
20/10 - കൽക്കട്ട
24/10 - മുംബൈ
08/11 - ഒഡ്ഡീസ്സ
01/12 - ഗോവ
13/12 - ജംഷഡ്പൂർ
28/12 - നോർത്ത് ഈസ്റ്റ്
05/01/20 - ഹൈദരാബാദ്
01/02 - ചെന്നെയിൻ
15/02 - ബെംഗളൂരു
എവേ
02/11 - ഹൈദരാബാദ്
23/11-  ബെംഗളൂരു
05/12 - മുംബൈ
20/12 - ചെന്നെയിൻ
12/01/20 - കൽക്കട്ട
19/01      - ജംഷഡ്പൂർ
26/01.     - ഗോവ
09/02 - നോർത്ത് ഈസ്റ്റ്
23/02 - ഒഡ്ഡീസ്

ISL 2019-20 Kerala Blasters Season Preview

ISL 2019-20 സീസൺ തുടങ്ങുകയാണ്.കേരള ബ്ലാസ്റ്റേർസ് അടിമുടി മാറ്റവുമായി ആണ് വരുന്നത്. ഈ സീസണിലെ സാദ്ധ്യത കൾ അഥവാ ഒരു സീസൺ പ്രിവ്യൂ ആണ് ഇവിടെ ഉദ...